മാട്ടുക്കട്ടയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്
മാട്ടുക്കട്ടയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്

ഇടുക്കി: മലയോര ഹൈവേയില്‍ രോഗിയുമായിപോയ ഓട്ടോറിക്ഷ, ഇന്നോവ കാറുമായി കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു. അയ്യപ്പന്‍ കോവില്‍ പരപ്പ് കാരക്കാട്ട് ഭാസ്‌കരന്‍, ലീല, ഓട്ടോ ഡ്രൈവര്‍ പുത്തന്‍പുരക്കല്‍ സോബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ മാട്ടുക്കട്ടയിലാണ് അപകടം. കട്ടപ്പനയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടവരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. കട്ടപ്പനയിലെ അഭിഭാഷകനാണ് കാര്‍ ഓടിച്ചിരുന്നത്. വീട്ടിലേക്ക് മടങ്ങുംവഴി എതിരെവന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് കട്ടപ്പനയില്‍ താലൂക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. ഉപ്പുതറ പൊലീസ് കേസെടുത്തു.
What's Your Reaction?






