വണ്ടിപ്പെരിയാറില്‍ വയോജന സംഗമവും വയോജന സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനവും നടത്തി
വണ്ടിപ്പെരിയാറില്‍ വയോജന സംഗമവും വയോജന സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനവും നടത്തി
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വയോജന സംഗമവും വയോജന സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനവും നടത്തി. വണ്ടിപ്പെരിയാര്‍ മോഹനന്‍ ഓഡിറ്റോറിയത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്തംഗം പി എം നൗഷാദ് ഉദ്ഘാടനം ചെയ്തു. കഷ്ടതകള്‍ക്കും ദുരിതങ്ങളോടൊപ്പം വിഷാദവും അനുഭവിക്കുന്ന വയോജനങ്ങളെ ചേര്‍ത്തുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജന സംഗമ വയോജന സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനം നടത്തിയത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെഎം ഉഷ അധ്യക്ഷയായി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ശ്രീദേവി, കേരള പഞ്ചായത്ത് അസോസിയേഷന്‍ സിഇഒ മദന്‍ മോഹന്‍, വയോജന സൗഹൃദ പഞ്ചായത്ത് പദ്ധതി കോഓര്‍ഡിനേറ്റര്‍ സൂര്യ, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശിലാ കുളത്തിങ്കല്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബി സുന്ദരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടത്തി.
What's Your Reaction?

