ജില്ലയില്‍ കായികരംഗത്ത് പുതിയ മുന്നേറ്റം: മന്ത്രി റോഷി അഗസ്റ്റിന്‍: ഡേ ബോര്‍ഡിങ് സെന്ററുകള്‍ ഉദ്ഘാടനംചെയ്തു
ജില്ലയില്‍ കായികരംഗത്ത് പുതിയ മുന്നേറ്റം: മന്ത്രി റോഷി അഗസ്റ്റിന്‍: ഡേ ബോര്‍ഡിങ് സെന്ററുകള്‍ ഉദ്ഘാടനംചെയ്തു

ഇടുക്കി: കായികരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ജില്ലയില്‍ പുത്തന്‍ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍. കേരളത്തില്‍ ആദ്യമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ആരംഭിച്ച ഡേ ബോര്‍ഡിങ് സെന്ററുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സില്‍ അഞ്ച് ബോര്‍ഡിങ് സെന്ററുകള്‍ക്കായി അനുവദിച്ച 3,32,920 രൂപയുടെ ചെക്ക് മന്ത്രി കൈമാറി. കാല്‍വരിമൗണ്ട് സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എം.എം. മണി എംഎല്‍എ അധ്യക്ഷനായി. പെരുവന്താനം ഹൈറേഞ്ച് സ്‌പോര്‍ട്‌സ് അക്കാഡമി , കാല്‍വരി മൗണ്ട് കാല്‍വരി ഹൈസ്‌കൂള്‍ , എസ്.എന്‍.വി.എച്ച്.എസ്.എസ് എന്‍.ആര്‍.സിറ്റി, മൂലമറ്റം ഗവ. ഹൈസ്‌കൂള്‍, വാഴത്തോപ്പ് സെന്റ്. ജോര്‍ജ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഡേ ബോര്‍ഡിങ് സെന്ററുകള്‍ ആരംഭിച്ചിരിക്കുന്നത്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനു വിനേഷ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, കാമാക്ഷി പഞ്ചായത്തംഗം റീന സണ്ണി, ഇടുക്കി രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ മാനേജര്‍ ഫാ. ജോര്‍ജ് തകിടിയേല്‍, മൂവാറ്റുപുഴ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ മാനേജര്‍ ഫാ. ബിജു വെട്ടുകല്ലേല്‍, 'കാല്‍വരി ഹൈസ്‌കൂള്‍ മാനേജര്‍ ഫാ. ഫിലിപ്പ് മന്നാകത്ത് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






