പീരുമേട് ഉപജില്ലാ പ്രവൃത്തി പരിചയമേള 13ന് പാമ്പനാര്‍ ഗവ. ഹൈസ്‌കൂളില്‍
പീരുമേട് ഉപജില്ലാ പ്രവൃത്തി പരിചയമേള 13ന് പാമ്പനാര്‍ ഗവ. ഹൈസ്‌കൂളില്‍

ഇടുക്കി: പീരുമേട് ഉപജില്ലാ പ്രവൃത്തി പരിചയമേള 13ന് പാമ്പനാര്‍ ഗവ. ഹൈസ്‌കൂളില്‍ നടക്കും. പീരുമേട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്ന് 1600 വിദ്യാര്‍ഥികളും അധ്യാപകരും മേളയുടെ ഭാഗമാകും. വിദ്യാര്‍ഥികളുടെ സാങ്കേതികവിദ്യയിലെ കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പുതിയ അറിവുകള്‍ നേടുന്നതിനുമാണ് പ്രവര്‍ത്തി പരിചയമേളകള്‍ നടത്തുന്നത്. പ്രധാന അധ്യാപികയും മേളയുടെ ജനറല്‍ കണ്‍വീനറുമായ വിജയ് ടീച്ചറുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഹൈസ്‌കൂളിലെ 84 എസ്പിസി കേഡറ്റുകളും 60 ടിടിസി, ബിഎഡ് വിദ്യാര്‍ത്ഥികളും വോളന്റിയര്‍മാരാകും.
What's Your Reaction?






