വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ കടുവയുടെ സാന്നിധ്യം
വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ കടുവയുടെ സാന്നിധ്യം

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ വളര്‍ത്തുമൃഗങ്ങളെ കൊന്നു. ബുധനാഴ്ച രാത്രി എസ്റ്റേറ്റ് ലയങ്ങള്‍ക്ക് സമീപം താമസിക്കുന്ന മഹാദേവന്റെ രണ്ട് പശുക്കളെയാണ് കടുവ ആക്രമിച്ചത്. വനാതിര്‍ത്തിയില്‍ കുടില്‍ക്കെട്ടി താമസിക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടിയെ കടുവ പിടികൂടാന്‍ ശ്രമിച്ചു. വ്യാഴാഴ്ച രാവിലെ ഒരു പശുവിന്റെ ശരീരം പാതി ഭക്ഷിച്ച നിലയില്‍ തേയിലത്തോട്ടത്തില്‍നിന്ന് കണ്ടെത്തി. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി ക്യാമറ സ്ഥാപിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് പ്രദേശവാസികള്‍. വണ്ടിപ്പെരിയാറിലെ സ്‌കൂളുകളില്‍ പോയിവരുന്ന വിദ്യാര്‍ഥികള്‍ കിലോമീറ്ററുകള്‍ നടന്നാണ് വീടുകളിലെത്തുന്നത്. ഇതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുകയോ നിരീക്ഷണം ശക്തമാക്കുകയോ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






