മതിലിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കം: അടിമാലിയില്‍ ട്രാഫിക് പൊലീസും താലൂക്ക് ആശുപത്രി അധികൃതരും തമ്മില്‍ തര്‍ക്കം
മതിലിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കം: അടിമാലിയില്‍ ട്രാഫിക് പൊലീസും താലൂക്ക് ആശുപത്രി അധികൃതരും തമ്മില്‍ തര്‍ക്കം

ഇടുക്കി: മതിലിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി അടിമാലി താലൂക്ക് ആശുപത്രി അധികൃതരും ട്രാഫിക് പൊലീസും തമ്മില്‍ വാക്കുതര്‍ക്കം. ആശുപത്രി പരിസരത്തിന്റെ അതിര്‍ത്തിയില്‍ മുമ്പ് ഉണ്ടായിരുന്ന മതിലില്‍ നിലംപൊത്തിയതിനെ തുടര്‍ന്ന് വാതില്‍ ഉള്‍പ്പെടെ പുതിയത് നിര്‍മിച്ചിരുന്നു. ആശുപത്രിയില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണ സാമഗ്രികള്‍ ഈ വാതില്‍ വഴിയാണ് എത്തിക്കുന്നത്. എന്നാല്‍ കഴിഞ്ഞദിവസം പൊലീസുകാര്‍ വാതില്‍ അടച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ആശുപത്രി പരിസരത്ത് സ്ഥലപരിമിതിയുള്ളതിനാല്‍ നിര്‍മാണത്തിനാവശ്യമായ കമ്പികള്‍ എത്തിക്കുന്നതും മുറിക്കുന്നതും ട്രാഫിക് പൊലീസ് യൂണിറ്റിനുസമീപമുള്ള കെട്ടിടത്തിലാണ്. വാതില്‍ പൊലീസ് പൂട്ടിയതോടെ നിര്‍മാണം മുടങ്ങുന്ന സ്ഥിതിയിലെത്തി.
തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി ദേവികുളം തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ വാതില്‍ തുറന്നു. നിര്‍മാണ സാമഗ്രികള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് വാതില്‍ നിര്‍മിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഭൂമി തങ്ങളുടേതാണെന്നും വാതില്‍ നിര്‍മിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പൊലീസും വാദിക്കുന്നു.
What's Your Reaction?






