മന്നം ജയന്തി ആഘോഷം സ്വാഗതസംഘം രൂപീകരിച്ചു
മന്നം ജയന്തി ആഘോഷം സ്വാഗതസംഘം രൂപീകരിച്ചു
ഇടുക്കി: മന്നത്ത് പത്മനാഭന്റെ 149-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗതസംഘ രൂപീകരണം കട്ടപ്പന കരയോഗ മന്ദിരത്തില്‍ നടത്തി. ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ അധ്യക്ഷനായി. സെക്രട്ടറി എ ജെ രവീന്ദ്രന്‍ വിഷയാവതരണം നടത്തി. ജയന്തി ആഘോഷങ്ങളുടെ വിപുലമായ നടത്തിപ്പിനായി 101അംഗ സ്വാഗതസംഘം രൂപീകരിച്ചു. വനിതാ യൂണിയന്‍ സെക്രട്ടറി ഉഷാ ബാലന്‍, യൂണിയന്‍ ഭരണസമിതി അംഗങ്ങളായ എം കെ ശശിധരന്‍ നായര്‍, ടി കെ അനില്‍കുമാര്‍, കെ ജി വാസുദേവന്‍ നായര്‍, ജി ഗോപാലകൃഷ്ണന്‍ നായര്‍, ജി ശിവശങ്കരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ഹൈറേഞ്ച് എന്‍എസ്എസ് യൂണിയനുകീഴിലെ കരയോഗം പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുത്തു.
What's Your Reaction?

