വാഗമണ്‍ മീന്‍മുട്ടി പാലത്തില്‍ ബൈക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു: ഭര്‍ത്താവിനും മകനും പരിക്ക്
വാഗമണ്‍ മീന്‍മുട്ടി പാലത്തില്‍ ബൈക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു: ഭര്‍ത്താവിനും മകനും പരിക്ക്

ഇടുക്കി: വാഗമണ്‍ ഉണ്ണിച്ചെടിക്കാടിന് സമീപം മീന്‍മുട്ടി പാലത്തില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ബീഹാര്‍ പാട്‌ന സ്വദേശി കൃഷ്ണകുമാറിന്റെ ഭാര്യ ദീപയാണ് മരിച്ചത്. കൃഷ്ണകുമാറിനും 9 വയസുള്ള മകനും ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 10 ഓടെയാണ് അപകടം. വാഗമണ്‍ സന്ദര്‍ശിച്ചശേഷം തിരികെ മടങ്ങുന്നതിനിടെ വാഗമണ്‍-വളകോട് റോഡിലെ മീന്‍മുട്ടി പാലത്തില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് മൂവരും 20 അടി താഴ്ചയിലുള്ള ആറ്റിലേക്ക് പതിച്ചു. പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക് വീണ ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് വാഗമണ്ണിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയത്തേയ്ക്ക് കൊണ്ടുപോയെങ്കിലും ദീപ മരിച്ചു. കൃഷ്ണകുമാര്‍ റെയില്‍വേയിലെ ജീവനക്കാരനാണ്. എറണാകുളത്താണ് താമസിക്കുന്നത്. വാഗമണ്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?






