കരിമ്പന്‍-കരിമ്പന്‍കാനം റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
കരിമ്പന്‍-കരിമ്പന്‍കാനം റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
ഇടുക്കി: കരിമ്പന്‍ - കരിമ്പന്‍കാനം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കരിമ്പന്‍ ഓട്ടോറിക്ഷാ തൊഴിലാളികളും പൗരസമിതിയും ചേര്‍ന്ന് പ്രതിക്ഷേധ മാര്‍ച്ചും റോഡ് ഉപരോധവും നടത്തി. റോയി കോയിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് പഞ്ചായത്ത് 4-ാം വാര്‍ഡില്‍ കൂടി കടന്നുപോകുന്ന കരിമ്പന്‍-കരിമ്പന്‍ കാനം റോഡ് കാലങ്ങളായി തകര്‍ന്നുകിടക്കുകയാണ്. നൂറുകണക്കിന് കുടുംബങ്ങള്‍ അധിവസിക്കുന്ന പ്രദേശത്ത് വാഹനയാത്ര അസാദ്യമായതോടെയാണ് ഓട്ടോറിക്ഷാ തൊഴിലാളികളും പൗരസമിതിയും ചേര്‍ന്ന് റോഡ് ഉപരോധിച്ചത്. കരിമ്പന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് കരിമ്പന്‍കാനം റോഡില്‍ സമാപിച്ചു. തുടര്‍ന്ന് റോഡ് ഉപരോധിച്ചു. റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അനശ്ചിതകാല നിരാഹാര സമരപരിപാടികള്‍ ആരംഭിക്കുമെന്ന് പൗരസമിതി നേതാക്കള്‍ പറഞ്ഞു. സണ്ണി പന്നാരകുന്നേല്‍, നൗഷാദ് കേളംകുടി, ജമാല്‍ കമ്മത്തുകുടി, സാബു വട്ടപ്പാറ എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി പ്രദേശവാസികളും പങ്കെടുത്തു.
What's Your Reaction?

