നരിയമ്പാറ ദേവസ്വം ബോര്‍ഡ് ശബരിഗിരി കോളേജിലെ 'പഴയ പുലി'കള്‍ ഒത്തുകൂടി: ഓര്‍മത്താളുകളിലൂടെ ഓര്‍മകളിലേക്കൊരു മടക്കയാത്ര
നരിയമ്പാറ ദേവസ്വം ബോര്‍ഡ് ശബരിഗിരി കോളേജിലെ 'പഴയ പുലി'കള്‍ ഒത്തുകൂടി: ഓര്‍മത്താളുകളിലൂടെ ഓര്‍മകളിലേക്കൊരു മടക്കയാത്ര
ഇടുക്കി: ഓര്‍മകളുടെ കലാലയമുറ്റത്ത് അവര്‍ വീണ്ടും ഒത്തുകൂടി. പറയാനും പങ്കുവയ്ക്കാനും വിശേഷങ്ങള്‍ ഒട്ടേറെയായിരുന്നു. നരിയമ്പാറ ദേവസ്വം ബോര്‍ഡ് ശബരിഗിരി കോളേജിന്റെ അവശേഷിക്കുന്ന കല്‍ക്കെട്ടുകളെ സാക്ഷിയായി, ഓര്‍മകള്‍ അയവിറക്കിയും പങ്കുവച്ചും അഞ്ച് പതിറ്റാണ്ട് മുമ്പുള്ള കലാലയ ജീവിതത്തിലേക്ക് തിരിച്ചെത്തി. 1975-77വര്‍ഷത്തെ പ്രീ ഡിഗ്രി ബാച്ചില്‍ പഠിച്ചിറങ്ങിയ 100പേരാണ് 'ഓര്‍മത്താളുകള്‍' എന്ന പേരില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലൂടെ ഒത്തുകൂടിയത്.
നരിയമ്പാറ കോളേജ് മലയില്‍തന്നെയാണ് പരിപാടി സംഘടിപ്പിച്ചത്.
നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂള്‍ മാനേജര്‍ ബി ഉണ്ണികൃഷ്ണന്‍ നായര്‍ ഉദ്ഘാടനംചെയ്തു. സംഘാടക സമ്മതി പ്രസിഡന്റ് തോമസ് കണിയാക്കാട്ട് അധ്യക്ഷനായി. അന്തരിച്ച അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും സംഘാടക സമിതിയംഗം പി ജി സുധാകരന്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു.
യോഗത്തില്‍ ജോര്‍ജുകുട്ടി ജോസ്, തങ്കച്ചന്‍ ജോസ്, യു എന്‍ രാധാമണി, അഡ്വ. തോമസ് പെരുമന, സി കെ ശശി, വര്‍ക്കി തോട്ടപ്പള്ളില്‍, ജൂലി ജോണ്‍ മാത്യു, സെബാസ്റ്റ്യന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. കിലോമീറ്ററുകള്‍ കാല്‍നടയായി എത്തി പഠിച്ചതിന്റെ ഓര്‍മകളും സമരങ്ങള്‍ സംഘടിപ്പിച്ചതും സംഘാടക സമിതിയംഗം തങ്കച്ചന്‍ ജോസ് പങ്കുവച്ചു.
What's Your Reaction?