കാഞ്ചിയാര്‍ പള്ളിക്കവലയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
കാഞ്ചിയാര്‍ പള്ളിക്കവലയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ഇടുക്കി: കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രവും ജില്ലാ അന്ധത നിവാരണ യൂണിറ്റും റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജും ചേര്‍ന്ന് കാഞ്ചിയാര്‍ പള്ളിക്കവലയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. കാഴ്ച സംരക്ഷിക്കുക ജീവിതം സുന്ദരമാക്കുക എന്ന ആപ്തവാക്യം മുന്‍നിര്‍ത്തിയാണ് ക്യാമ്പ് നടന്നത്. പഞ്ചായത്തംഗം ജോസഫ് മൂഴയില്‍ അധ്യക്ഷനായി. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് ഷിബു പോള്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല അന്ധത നിവാരണ മൊബൈല്‍ യൂണിറ്റ് സര്‍ജന്‍ ഡോ. മീര മാത്യു സന്ദേശം നല്‍കി. പഞ്ചായത്തംഗം സന്ധ്യ ജയന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്മിത, ഷാനിതാ ചാര്‍ലി, പാലമറ്റം സണ്ണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീഷ് ജോസഫ്,
What's Your Reaction?