പിഎംഎവൈ ഭവനപദ്ധതി: ഫണ്ട് മുടങ്ങി; വിജയമ്മയുടെ വീടുനിര്‍മാണം പാതിവഴിയില്‍

പിഎംഎവൈ ഭവനപദ്ധതി: ഫണ്ട് മുടങ്ങി; വിജയമ്മയുടെ വീടുനിര്‍മാണം പാതിവഴിയില്‍

Jul 16, 2026 - 16:20
 0
പിഎംഎവൈ ഭവനപദ്ധതി: ഫണ്ട് മുടങ്ങി; വിജയമ്മയുടെ വീടുനിര്‍മാണം പാതിവഴിയില്‍
This is the title of the web page

ഇടുക്കി: സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്ത ആശങ്കയിലാണ് നെടുങ്കണ്ടം ഉപ്പുകണ്ടം സ്വദേശിനിയായ വയോധിക വിജയമ്മ സദാനന്ദന്‍. സര്‍ക്കാര്‍ പദ്ധതിയില്‍ വീട് അനുവദിച്ചെങ്കിലും തുടര്‍ന്നുള്ള ഗഡുക്കള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ബാക്കി തുകയ്ക്കായി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഈ വയോധിക. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ത്രിതല പഞ്ചായത്തുകളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വിഹിതമടക്കം നാല് ലക്ഷം രൂപയാണ് വീടിനായി അനുവദിച്ചിരുന്നത്. എന്നാല്‍ മൂന്ന് ഗഡുക്കളിലായി ആകെ 1,98,000 രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്. ഈ തുക ഉപയോഗിച്ച് വീടിന്റെ തറയും ഭിത്തിയും പൂര്‍ത്തിയാക്കി. പിന്നീട് ഫണ്ട് നിലച്ചതോടെ പണിയും മുടങ്ങി. മഴ കനത്തതോടെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയാതെ ഒടുവില്‍ കടം വാങ്ങിയാണ് വീടിന്റെ മേല്‍ക്കൂര വാര്‍ത്തത്. എന്നാല്‍ ബാക്കി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തുക അനുവദിച്ചിട്ടില്ലെന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഓഫീസുകളില്‍നിന്ന് ഉടന്‍ കിട്ടുമെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷമുള്ള ഭരണപരമായ റിവിഷനുകള്‍ നടക്കുന്നതിനാലാണ് ഫണ്ട് അനുവദിക്കുന്നതില്‍ കാലതാമസം നേരിടുന്നതെന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. വിജയമ്മയുടെ ദുരിതം ഒറ്റപ്പെട്ടതല്ല. ബ്ലോക്ക് പഞ്ചായത്തുകള്‍ വഴി പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍ധന കുടുംബങ്ങള്‍ക്ക് അനുവദിച്ച നിരവധി വീടുകളുടെ നിര്‍മ്മാണമാണ് ഗഡുക്കള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിലച്ചിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ മറ്റുള്ളവരുടെ തണലില്‍ കഴിഞ്ഞ വിജയമ്മ, വീടിന്റെ ബാക്കി ഗഡുക്കള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അധികൃതരുടെ നടപടിയും കാത്തിരിക്കുകയാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow