സഹോദയ ഇന്റര്‍സ്‌കൂള്‍ ചെസ് ടൂര്‍ണമെന്റ്: സ്വരാജ് സയണ്‍ സ്‌കൂളിലെ സിയാന്‍ ജോണ്‍ മാത്യുവിന് ഒന്നാംസ്ഥാനം
സഹോദയ ഇന്റര്‍സ്‌കൂള്‍ ചെസ് ടൂര്‍ണമെന്റ്: സ്വരാജ് സയണ്‍ സ്‌കൂളിലെ സിയാന്‍ ജോണ്‍ മാത്യുവിന് ഒന്നാംസ്ഥാനം
ഇടുക്കി: സഹോദയ ഇന്റര്‍സ്‌കൂള്‍ ചെസ് ടൂര്‍ണമെന്റില്‍ ഒന്നാംസ്ഥാനം നേടി സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി സിയാന്‍ ജോണ്‍ മാത്യു. കല്ലുപാലം വിജയമാതാ പബ്ലിക് സ്‌കൂളില്‍ നടന്ന മത്സരത്തില്‍ കാറ്റഗറി ഒന്നിലാണ് സിയാന്റെ നേട്ടം. സ്‌കൂളില്‍ നടന്ന യോഗത്തില്‍ സിയാന്‍ ജോണ്‍ മാത്യു, പരിശീലകരും അധ്യാപകരുമായ മനുമോന്‍ മാനുവല്‍, അതുല്യ ഷൈജു, രേണുപ്രിയ, സ്നേഖാ ബിജു എന്നിവരെ അനുമോദിച്ചു. മാനേജര്‍ ഡോ.ഫാ.ഇമ്മാനുവല്‍ കിഴക്കേത്തലയ്ക്കല്‍, പ്രിന്‍സിപ്പല്‍ ഫാ.റോണി ജോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

