കര്‍ഷക കോണ്‍ഗ്രസ് കുമളിയില്‍ പ്രതിഷേധ സദസ് നടത്തി
കര്‍ഷക കോണ്‍ഗ്രസ് കുമളിയില്‍ പ്രതിഷേധ സദസ് നടത്തി
ഇടുക്കി: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹ നടപടിക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് കുമളിയില്‍ പ്രതിഷേധ സദസ് നടത്തി. ഡിസിസി മുന്‍ പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. തൃശൂരില്‍ സുരേഷ്‌ഗോപിയെ വിജയിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സഹായിച്ചെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണുക, കാര്‍ഷിക വായ്പകള്‍ നല്‍കുന്നതില്‍ ബാങ്കുകളുടെ നിഷേധാത്മക സമീപനം ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. മണ്ഡലം പ്രസിഡന്റ് സനൂപ് പുതുപ്പറമ്പില്‍ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി ഷാജി പൈനാടത്ത്, കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരക്കാട്ട്, ജില്ലാ ജനറല്‍ സെക്രട്ടറി ബാബു അത്തിമൂട്ടില്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് എം എം വര്‍ഗീസ്, മണ്ഡലം പ്രസിഡന്റ് പി പി റെഹിം, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം പി. ഫിലിപ്പ്, ബിജു ഡാനിയേല്‍, മജോ കാരിമുട്ടം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

