കട്ടപ്പന നഗരസഭ വനിതാദിനം ആചരിച്ചു: ഹരിതകര്‍മ സേനയ്ക്കും ശുചീകരണ തൊഴിലാളികള്‍ക്കും ആദരവ്
കട്ടപ്പന നഗരസഭ വനിതാദിനം ആചരിച്ചു: ഹരിതകര്‍മ സേനയ്ക്കും ശുചീകരണ തൊഴിലാളികള്‍ക്കും ആദരവ്
ഇടുക്കി: കട്ടപ്പന നഗരസഭ വിപുലമായ പരിപാടികളോടെ വനിതാദിനം ആചരിച്ചു. ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. ഹരിതകര്‍മ സേനാംഗങ്ങളെയും ശുചീകരണ തൊഴിലാളികളെയും ആദരിച്ചു. ഇവര്‍ക്കായി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. കട്ടപ്പന ഗവ. ഐടിഐയിലെ പെണ്‍കുട്ടികള്‍ക്കും ഹരിതകര്‍മ സേനാംഗങ്ങള്‍ക്കും മെന്‍സ്ട്രല്‍ കപ്പ് വിതരണംചെയ്തു. മികച്ച പ്രകടനംകാഴ്ചവച്ച ഹരിതകര്‍മ സേനാംഗങ്ങളെയും ശുചീകരണ തൊഴിലാളികളെയും സ്വച്ഛ് ചാമ്പ്യന്‍മാരായി പ്രഖ്യാപിച്ച് ഉപഹാരം നല്‍കി. നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക്, മെഡിക്കല്‍ ഓഫീസര്‍ സച്ചു സണ്ണി ചെറിയാന്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് രാജ്, രജിത ഐ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?