കെടിജിഎ കട്ടപ്പനയില്‍ വനിതാദിനം ആചരിച്ചു
കെടിജിഎ കട്ടപ്പനയില്‍ വനിതാദിനം ആചരിച്ചു
ഇടുക്കി: കേരള ടെക്സ്റ്റയില്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ കട്ടപ്പന മേഖല വനിതാ ദിനാഘോഷവും ഇഫ്താര്‍ സംഗമവും നടത്തി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ബാലതാരം ദേവനന്ദ രതീഷ് മുഖ്യാതിഥിയായി. 150ലേറെ ഭിന്നശേഷിക്കാരായ വനിതകളെ സംരക്ഷിക്കുന്ന നരിയമ്പാറ അസീസി സ്‌നേഹാശ്രമം അധികൃതരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് അഞ്ചു അനീഷ് അധ്യക്ഷയായി. കട്ടപ്പന മേഖല പ്രസിഡന്റ് സന്തോഷ് ദേവസ്യ, ജില്ലാ സെക്രട്ടറി അഹമ്മദ് കബീര്‍, മേഖല സെകട്ടറി അലന്റ് നിരവത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി സൈജോ ഫിലിപ്പ്, ട്രഷറര്‍ ജീവാ തോമസ്, യൂണിറ്റ് സെക്രട്ടറി ജസ്‌ന നൗഷാദ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?