കട്ടപ്പന നഗരസഭയ്ക്ക് 81.43 കോടിയുടെ ബജറ്റ്
കട്ടപ്പന നഗരസഭയ്ക്ക് 81.43 കോടിയുടെ ബജറ്റ്
ഇടുക്കി: കട്ടപ്പന നഗരസഭയുടെ 81,43,79,600 രൂപ വരവും 67,95,46,600 രൂപ ചെലവും 13,48,33,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അവതരിപ്പിച്ചു. കട്ടപ്പന താലൂക്ക് ആശുപത്രി വികസനത്തിനായി 2 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ആരംഭിച്ചു. കല്യാണത്തണ്ട് ടൂറിസം പദ്ധതിക്കായി 10 ലക്ഷം രൂപ ചെലവഴിക്കും. ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ വകയിരുത്തി. രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം നിര്‍മിക്കാന്‍ 5 കോടി രൂപ ചെലവഴിക്കും. കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനം നടപ്പാക്കാന്‍ ഒരുകോടി രൂപ ചെലവഴിക്കും. സംരംഭകര്‍ക്കായി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നിര്‍മിക്കാന്‍ 50 ലക്ഷം ഉള്‍പ്പെടുത്തി. കമ്പനിപ്പടിയില്‍ തൊടുപുഴ-പുളിയന്‍മല സംസ്ഥാനപാതയോരത്ത് താമസിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ 25 ലക്ഷം ചെലവഴിക്കും. നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും 50.75 ലക്ഷം മുതല്‍മുടക്കില്‍ എല്‍ഇഡി ലൈറ്റുകളും 40 ലക്ഷം ചെലവഴിച്ച് കട്ടപ്പന നഗരത്തില്‍ സോളാര്‍ ലൈറ്റുകളും സ്ഥാപിക്കും.
വളം കീടനാശിനി വിതരണം- 20 ലക്ഷം,
ഫലവൃക്ഷത്തൈ വിതരണം- 30 ലക്ഷം
വീടുകളുടെ മട്ടുപ്പാവിലും മുറ്റത്തും പച്ചക്കറിക്കൃഷി- 5 ലക്ഷം
ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ്- 20 ലക്ഷം
കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം- 20 ലക്ഷം
ബയോ ബിന്‍ വിതരണം- 40 ലക്ഷം
മാലിന്യ സംസ്‌കരണത്തിന് എംസിഎഫ്/ആര്‍ആര്‍എഫ്- 50 ലക്ഷം
ക്രഡായി മോഡല്‍ കമ്പോസ്റ്റിങ്- 10 ലക്ഷം
പട്ടികജാതി, വര്‍ഗ- 1.17 കോടി
വയോജന പാര്‍ക്ക്- 20 ലക്ഷം
താലൂക്ക് ആശുപത്രിക്ക് മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും- 20 ലക്ഷം
ഡയാലിസിസ് യൂണിറ്റിലേക്ക് മരുന്നുകള്‍- 42 ലക്ഷം
വനിതകളുടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് സബ്‌സിഡി- 10.8 ലക്ഷം
വനിതകള്‍ക്ക് ഓട്ടോറിക്ഷ- 9.6 ലക്ഷം
ഷീ ലോഡ്ജ്- 30 ലക്ഷം
ഉന്നതികളിലെ വീടുകളുടെ നവീകരണം- 19.5 ലക്ഷം
എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
What's Your Reaction?