ഇടുക്കി മണ്ഡലത്തിലെ വികസന മുരടിപ്പ്: എന്‍ഡിഎ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
ഇടുക്കി മണ്ഡലത്തിലെ വികസന മുരടിപ്പ്: എന്‍ഡിഎ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
ഇടുക്കി: ഇടുക്കി നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന വക്താവ് റെജി ലൂക്കോസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 25 വര്‍ഷമായി ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന ഇടുക്കി നിയോജകമണ്ഡലത്തില്‍ എംഎല്‍എയായിരുന്ന റോഷി അഗസ്റ്റിന്‍, മന്ത്രിയായിട്ടും നാടിന്റെ വികസനത്തിനായി ഒന്നുംചെയ്യാതെ ജനത്തെ കബളിപ്പിക്കുകയാണ്. പട്ടയ, ഭൂ വിഷയങ്ങളില്‍ ജനവിരുദ്ധ സര്‍ക്കാര്‍ നടപടികളെ റോഷി പിന്തുണച്ച് മലയോര ജനതയെ വഞ്ചിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ അധ്യക്ഷനായി. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, നേതാക്കളായ രതീഷ് വരകുമല, കെ കുമാര്‍, ശ്രീനഗരി രാജന്‍, ഷാജി നെല്ലിപ്പറമ്പില്‍, പി രാജന്‍, മനേഷ് കുടിക്കയത്ത്, പി എ വേലുക്കുട്ടന്‍, രത്നമ്മ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?