പൂപ്പാറയില്‍ നിന്ന് വ്യാപാരികളെ ഇറക്കിവിട്ടത് സര്‍ക്കാരിന്റെ തീരുമാനപ്രകാരം: ഡീന്‍ കുര്യാക്കോസ്
പൂപ്പാറയില്‍ നിന്ന് വ്യാപാരികളെ ഇറക്കിവിട്ടത് സര്‍ക്കാരിന്റെ തീരുമാനപ്രകാരം: ഡീന്‍ കുര്യാക്കോസ്

ഇടുക്കി: പൂപ്പാറയില്‍ നിന്ന് വ്യാപാരികളെ ഇറക്കിവിട്ടത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണെന്ന് അഡ്വ. ഡീന്‍ കുര്യക്കോസ് എംപി. കോണ്‍ഗ്രസ് ശാന്തന്‍പാറ മണ്ഡലം കമ്മിറ്റി പൂപ്പാറയില്‍ നടത്തിയ നയവിശദികരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ കലക്ടര്‍ തുടരുന്ന നടപടികളുടെ ഒന്നാമത്തെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും എംപി കുറ്റപ്പെടുത്തി.
പൂപ്പാറയില്‍ കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കുക, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു യോഗം. മണ്ഡലം പ്രസിഡന്റ് ആര്‍ വരദരാജന്‍ അധ്യക്ഷനായി. കെപിസിസി മീഡിയ വക്താവ് അഡ്വ. സേനാപതി വേണു മുഖ്യപ്രഭാഷണം നടത്തി. എസ് വനരാജ്, കെ കെ മോഹനന്‍, പി എസ് വില്യം, ബാബു വര്‍ഗീസ്, പി എസ് രാഘവന്‍, മണികണ്ഠന്‍, ഇസ്മായില്‍, സാജു വാക്കോട്ടില്‍, രജി കണ്ഠനാലില്‍, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






