കഞ്ഞിക്കുഴിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യവും പുകയില ഉല്‍പന്നങ്ങളും നല്‍കിയ 3 പേര്‍ പിടിയില്‍
കഞ്ഞിക്കുഴിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യവും പുകയില ഉല്‍പന്നങ്ങളും നല്‍കിയ 3 പേര്‍ പിടിയില്‍
ഇടുക്കി: കഞ്ഞിക്കുഴിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യവും പുകയില ഉല്‍പന്നങ്ങളും നല്‍കിയ രണ്ട് കൗമാരക്കാരടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. പഴയരിക്കണ്ടം ഇരട്ടപ്ലാക്കല്‍ തോമസുകുട്ടിയും രണ്ട് കൗമാരെക്കാരെയുമാണ് കഞ്ഞിക്കുഴി പൊലീസ് അറസ്റ്റുചെയ്തത്. കഞ്ഞിക്കുഴി പള്ളി പെരുന്നാളിനോടനുബന്ധിച്ച് വരിക്കമുത്തല്‍ ഹില്‍ടോപ്പില്‍വച്ചാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?