മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ വൃക്ഷത്തൈ നടീലും ബോധവത്ക്കരണ സെമിനാറും
മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ വൃക്ഷത്തൈ നടീലും ബോധവത്ക്കരണ സെമിനാറും

ഇടുക്കി: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വൃക്ഷത്തൈ നടീലും ബോധവത്ക്കരണ സെമിനാറും നടന്നു. കോട്ടയം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍. രാജേഷ് സെമിനാര്‍ നടത്തി. ജൂലൈ 1 മുതല്‍ 7 വരെ നടക്കുന്ന വനമഹോത്സവത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി അധ്യക്ഷതനായി.സീനിയര്‍ അസിസ്റ്റന്റ് സിബി ജോസഫ് , ഹൈറേഞ്ച് സര്‍ക്കിള്‍ അരുണ്‍ ആര്‍.എസ്,എ.ഡി.സി.എഫ്. അരുണ്‍ സെല്‍വം, അയ്യപ്പന്‍കോവില്‍ ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ കുമാര്‍ , പി.ടി.എ വൈസ് പ്രസിഡന്റ് ജയ്‌മോന്‍ അഴകംപറമ്പില്‍ , വൈസ് പ്രിന്‍സിപ്പല്‍ ഷിനു മാനുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






