ഐസിഡിഎസും കാഞ്ചിയാര്‍ പഞ്ചായത്തും ചേര്‍ന്ന് ബാലവേല വിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തി
ഐസിഡിഎസും കാഞ്ചിയാര്‍ പഞ്ചായത്തും ചേര്‍ന്ന് ബാലവേല വിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തി

ഇടുക്കി: ഐസിഡിഎസിന്റെയും കാഞ്ചിയാര്‍ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ബാലവേല വിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അതിജീവനം, വികസനം, പങ്കാളിത്തം, സംരക്ഷണം തുടങ്ങിയ അവകാശങ്ങള്‍ ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മധുക്കുട്ടന്‍, റോയി എവറസ്റ്റ്, രമ മനോഹരന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സ്‌നേഹ സേവ്യര്‍, സോഷ്യല്‍ കൗണ്‍സിലര്‍ സോണിയ സക്കറിയ, അങ്കണവാടി വര്‍ക്കേഴ്‌സ് ലീഡര്‍ ജെസി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






