ഇടുക്കിയിലെ 79 ഇടങ്ങളില്‍ സൗജന്യ വൈഫൈ: പ്രതിദിനം 1 ജിബി സൗജന്യം
ഇടുക്കിയിലെ 79 ഇടങ്ങളില്‍ സൗജന്യ വൈഫൈ: പ്രതിദിനം 1 ജിബി സൗജന്യം

ഇടുക്കി: ജില്ലയിലെ 79 ഇടങ്ങളില്‍ സൗജന്യ വൈഫൈ സേവനം ലഭ്യമായിത്തുടങ്ങി. ഉപയോക്താക്കള്‍ക്ക് ഒരു ജിബി ഡേറ്റ സൗജന്യമായി ലഭിക്കും. തുടര്‍ന്ന് കൂടുതല്‍ ഡാറ്റ മിതമായ നിരക്കിലും ലഭ്യമാകും. സംസ്ഥാന ഐടി മിഷന്‍, ബിഎസ്എന്‍എലുമായി ചേര്‍ന്ന് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെയാണ് ഇടുക്കിയിലെ കൂടുതല്‍ സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭിച്ചുതുടങ്ങിയത്. ബസ് സ്റ്റോപ്പുകള്‍, ജില്ലാ ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവടങ്ങളില്‍ ദിവസവും 10 എംബിപിഎസ് വേഗത്തിലാണ് സൗജന്യ സേവനം.
സൗജന്യ വൈഫൈ ലഭിക്കുന്ന സ്ഥലങ്ങള്‍
ആലക്കോട്, മുട്ടം, അറക്കുളം, ദേവികുളം, കരിമണ്ണൂര്‍, വാഴത്തോപ്പ്, കുമളി, പാമ്പാടുംപാറ, ശാന്തന്‍പാറ, വെള്ളിയാമറ്റം, ചക്കുപള്ളം, ഉടുമ്പന്നൂര്‍, ഏലപ്പാറ, കരിങ്കുന്നം, കോടികുളം, കൊന്നത്തടി, മറയൂര്‍, മരിയാപുരം, മൂന്നാര്‍, വാത്തിക്കുടി, നെടുങ്കണ്ടം, പെരുവന്താനം, രാജാക്കാട്, രാജകുമാരി, കാമാക്ഷി, ഉടുമ്പന്‍ചോല, വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍, വണ്ണപ്പുറം, വെള്ളത്തൂവല്‍, പള്ളിവാസല്‍, പുറപ്പുഴ പഞ്ചായത്ത് ഓഫീസുകള്‍, ഇളംദേശം, ദേവികുളം, നെടുങ്കണ്ടം, അഴുത, അടിമാലി, ഇടുക്കി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകള്‍, ഇടുക്കി കലക്‌ട്രേറ്റ്, തൊടുപുഴ സിവില്‍ സ്റ്റേഷന്‍, കട്ടപ്പന നഗരസഭ ഓഫീസ്, മങ്ങാട്ടുകവല വെറ്ററിനറി ആശുപത്രി, മുതലക്കോടം ബിഎസ്എന്‍എല്‍ ബിടിഎസ്, മുട്ടം കോടതി, ഇടുക്കി ആയുര്‍വേദ ആശുപത്രി, തേക്കടി ബോട്ട് ലാന്‍ഡിങ്, ചെറുതോണി ഫ്രണ്ട്‌സ് ജനസേവാ കേന്ദ്രം, മൂന്നാര്‍ എന്‍ജിനിയറിങ് കോളേജ്, അടിമാലി താലൂക്ക് ആശുപത്രി, കാരിക്കോട് വില്ലേജ് ഓഫീസ്, കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ്, കട്ടപ്പന ഗവ. കോളേജ്, കുമളി, തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോകള്‍, കുമളി ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയര്‍ സെന്റര്‍, മണക്കാട് വില്ലേജ് ഓഫീസ്, മുള്ളരിങ്ങാട് വെറ്ററിനറി ആശുപത്രി, മൂന്നാര്‍ ബിഎസ്എന്‍എല്‍ സിഎസ് സി, മുരിക്കാശേരി ലാന്‍ഡ് അസൈന്‍മെന്റ് ഓഫീസ്, നെടുങ്കണ്ടം സിവില്‍ സ്റ്റേഷന്‍, മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, പാറത്തോട് അക്ഷയ സെന്റര്‍, കുമളി ആനവച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ട്, പീരുമേട് സിവില്‍ സ്റ്റേഷന്‍, രാജമല നാഷണല്‍ പാര്‍ക്ക്, കുമളി പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ ഓഫീസ്, തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫീസ്, തൊടുപുഴ ബസ് സ്റ്റാന്‍ഡ്, മുട്ടം ഗവ. പോളിടെക്‌നിക് കോളേജ്, വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക് കോളേജ്, പൈനാവ് ജില്ലാ ആശുപത്രി, പീരുമേട്, തൊടുപുഴ താലൂക്ക് ആശുപത്രികള്‍, മുട്ടം എംജി സര്‍വകലാശാല കോളേജ്.
What's Your Reaction?






