ട്രാക്ക് ഉണര്‍ന്നു: റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് നെടുങ്കണ്ടത്ത് ആവേശത്തുടക്കം
ട്രാക്ക് ഉണര്‍ന്നു: റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് നെടുങ്കണ്ടത്ത് ആവേശത്തുടക്കം

ഇടുക്കി: റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ ആവേശത്തുടക്കം. എം എം മണി എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ആദ്യമായാണ് മേള സിന്തറ്റിക് ട്രാക്കില്‍ നടക്കുന്നത്. ഏറ്റവും വാശിയേറിയ 100 മീറ്റര്‍ ഓട്ടം മത്സരം ഉച്ചയോടെ നടക്കും. നെടുങ്കണ്ടം, തൊടുപുഴ, അടിമാലി, അറക്കുളം, കട്ടപ്പന, മൂന്നാര്‍, പീരുമേട് എന്നീ ഏഴ് സബ് ജില്ലകളില്‍ നിന്നായി 2500 ല്‍ അധികം കായികതാരങ്ങള്‍ 98 ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മാറ്റുരയ്ക്കും.
22ന് രാവിലെ ഏഴിന് മുണ്ടിയെരുമ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് നെടുങ്കണ്ടത്തേക്ക് ക്രോസ് കണ്‍ട്രി മത്സരം ആരംഭിക്കും. നെടുങ്കണ്ടം എസ്ഡിഎ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കും ഗവ. സ്‌കൂള്‍, പഞ്ചായത്ത് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രതിദിനം ആയിരത്തിലേറെ ആളുകള്‍ക്ക് ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. 23ന് വൈകിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
What's Your Reaction?






