മധുവിനായി കൈകോര്‍ത്ത് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം
മധുവിനായി കൈകോര്‍ത്ത് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം

ഇടുക്കി: കട്ടപ്പനയിലെ ബസ് ഡ്രൈവര്‍ മധുവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തുക കണ്ടെത്തുന്നതിനായി ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാരുണ്യയാത്ര ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ ഗുരുദേവ്, ഏയ്ഞ്ചല്‍ മോട്ടേഴ്സ്, നാരായണന്‍, കുട്ടിമാളു എന്നീ 4 ബസുകളാണ് കാരുണ്യയാത്ര നടത്തുന്നത്. കെ. ചപ്പാത്ത് മരുതുംപേട്ട പുത്തന്‍വീട്ടില്‍ മധു രണ്ടുവര്‍ഷമായി ഇരുവൃക്കകളും തകരാറിലായി ചികിത്സയിലാണ്. ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. നവംബര്‍ 19ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നടക്കുന്ന ശസ്ത്രക്രിയയില്‍ ഭാര്യ സരിതയാണ് മധുവിന് വൃക്ക നല്‍കുന്നത്.
നാരായണന്‍ ബസിലെ കാരുണ്യയാത്ര മേപ്പാറയില്‍ കാഞ്ചിയാര്‍ പഞ്ചായത്തംഗം പ്രിയ ജോമോന്‍ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് ബസ് സൗഹൃദസംഘം ട്രഷറര്‍ മോന്‍സി സി, ഭാരവാഹികളായ ബിജു പി വി , ജോയല്‍ ജോസ്, സജിമോന്‍ തോമസ്, രാജേഷ് കുട്ടിമാളു, ബസ് ജീവനക്കാരായ നന്ദു ശ്രീനിവാസന്‍, അപ്പു എന്നിവര്‍ പങ്കെടുത്തു. ഗുരുദേവ് ബസിലെ കാരുണ്യയാത്ര തോപ്രാംകുടിയില്‍ വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോണിയോ എബ്രഹാം ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് ബസ് സൗഹൃദസംഘം ഭാരവാഹികളായ രാജേഷ് കീഴേവീട്ടില്‍, സുബിന്‍ സോമന്‍, ജോണ്‍ എബ്രഹാം, പയസ്‌കുട്ടി കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






