ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന്‍ കിഴുകാനത്തും കോതപാറയിലും ബോധവല്‍ക്കരണ പരിപാടി നടത്തി
ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന്‍ കിഴുകാനത്തും കോതപാറയിലും ബോധവല്‍ക്കരണ പരിപാടി നടത്തി

ഇടുക്കി: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഉപ്പുതറ കിഴുകാനം, കോതപാറ മേഖലകളില്‍ ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. വനാതിര്‍ത്തികളില്‍ ഉള്‍പ്പെടെ വന്യജീവി ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് പരിപാടി. ആദിവാസി മേഖലകളിലെയും വനാതിര്‍ത്തികളിലെയും താമസക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കി. ഇടുക്കി വന്യജീവി സങ്കേതം കിഴുകാനം സെക്ഷന്റെ പരിധിയിലുള്ള കൊല്ലാത്തികാവ്, കത്തിത്തേപ്പന്‍ എന്നിവിടങ്ങളിലെ ആദിവാസി വിഭാഗത്തില്‍പെട്ടവര്‍ പങ്കെടുത്തു. സെക്ഷന്‍ ഓഫീസര്‍ മാത്യു വര്‍ഗീസ്, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി പ്രസാദ് കുമാര്‍, കിഴുകാനം സെക്ഷന്‍ ഓഫീസര്‍ സജിമോന്‍ എന്നിവര്‍ സെമിനാര്‍ നയിച്ചു. ഇ.ഡി.സി ചെയര്‍മാന്‍മാരായ ഡെയ്‌സി സോമന്‍, പങ്കജാക്ഷി, ഉരുമൂപ്പന്‍മാരായ മദനമോഹനന്‍, രാമന്‍ തേക്കുതോട്ടം, രാധാകൃഷ്ണന്‍, കിഴുകാനം സെക്ഷനിലെ വനപാലകര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






