ശാന്തന്‍പാറ സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം
ശാന്തന്‍പാറ സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം

ഇടുക്കി: ശാന്തന്‍പാറ സര്‍വീസ് സഹകരണ ബാങ്കിന്റെ 54-ാമത് വാര്‍ഷിക പൊതുയോഗവും മികച്ച കര്‍ഷകരെയും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും കുടുംബശ്രീ സ്വയം സഹായ സംഘങ്ങളെ ആദരിക്കലും നടന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സംസാഥാനത്ത് തന്നെ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തുന്ന സഹകരണ ബാങ്കുകളില്‍ ഒന്നാണ് ശാന്തന്‍പാറ സര്‍വീസ് സഹകരണ ബാങ്കെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ഷിക പൊതുയോഗത്തിന്റെ ഭാഗമായി ശാന്തന്‍പാറ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്ക് പഠന സഹായവിതരണവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ്, ബ്ലോക്ക് പഞ്ചായത്തംഗം എന്‍ ആര്‍ ജയന്‍, പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ്, ബാങ്ക് പ്രസിഡന്റ് വി വി ഷാജി, മലനാട് കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍ എന്‍ പി സുനില്‍കുമാര്‍, ബാങ്ക് സെക്രട്ടറി കെ ജെ ടോമി, സേനാപതി ശശി, എന്‍ വി വര്‍ഗീസ് വ്യാപാരി പ്രതിനിധികള്‍,വിവിധ രാക്ഷ്ട്രീയ പ്രതിനിധികള്‍,ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






