മോദി സര്‍ക്കാര്‍ ജനത്തെ വഞ്ചിച്ചു: രമേശ് ചെന്നിത്തല
മോദി സര്‍ക്കാര്‍ ജനത്തെ വഞ്ചിച്ചു: രമേശ് ചെന്നിത്തല

ഇടുക്കി: മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം യുഡിഎഫ് പീരുമേട് നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ വണ്ടിപ്പെരിയാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി ഗ്യാരണ്ടിയില്‍ പറയുന്ന ഒന്നും ഇതുവരെ നടപ്പായിട്ടില്ല. രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാകുകയും കര്‍ഷക ആത്മഹത്യ വര്‍ധിക്കുകയും ചെയുന്ന സാഹചര്യത്തിൽ കര്‍ഷകരുടെ വരുമാനം രണ്ടിരട്ടിയാക്കുമെന്ന വാഗ്ദാനമൊക്കെ പാഴായി. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് കളങ്കമേല്‍പ്പിച്ച മണിപ്പുര്‍ കലാപഭൂമിയില്‍ എത്തിനോക്കാല്‍ പോലും പ്രധാനമന്ത്രി തയ്യാറായില്ല. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം ഡീന്‍ കുര്യാക്കോസ് നേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ ആന്റണി ആലഞ്ചേരില്‍ അധ്യക്ഷനായി. ഇടുക്കിയിലെ പട്ടയ പ്രശ്‌നങ്ങളും വന്യമൃഗശല്യവും പരിഹരിക്കാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മറുപടിയായിരിക്കും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടുന്ന വിജയമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് സി പി മാത്യു, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെഎംഎ ഷുക്കൂര്‍, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം കെ ജേക്കബ്, കെപിസിസി സെക്രട്ടറി എസ് അശോകന്‍, കെപിസിസി നിര്‍വാഹക സമിതിയംഗം റോയി കെ പൗലോസ്, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സിറിയക് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍, എം ഉദയസൂര്യന്‍, ഷാന്‍ അരുവിപ്ലാക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






