അഖില കേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്‍. ദേവദാസ് അന്തരിച്ചു
അഖില കേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്‍. ദേവദാസ് അന്തരിച്ചു

ഇടുക്കി: അഖില കേരള വിശ്വകര്‍മ്മ മഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്‍. ദേവദാസ് (67)അന്തരിച്ചു. രാവിലെ 5.15 ഓടു കൂടി അമൃത ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. വിശ്വകര്‍മ്മ സമുദായത്തിന്റെ നവോത്ഥാന നായകനായി 1999 മുതല്‍ സഭയുടെ പ്രസിഡന്റ് പദവിയില്‍ തുടരുകയായിരുന്നു. ഇദേഹത്തിന്റെ വിയോഗം സമുദായത്തിന് തീരാ നഷ്ടമാണെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സത്യന്‍ ജി. പറഞ്ഞു.അമ്യത ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി മൃതദേഹം ചെങ്ങന്നൂരിലെത്തിയ ശേഷം പൊതു ദര്‍ശനം. നാളെ ആലപ്പുഴ ചമ്പക്കുളത്ത് ഉച്ചക്ക് 12 മണിക്ക് സംസ്‌കാരം നടക്കും.
What's Your Reaction?






