പി.എസ്.സി. എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം ചേര്‍ന്നു
പി.എസ്.സി. എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം ചേര്‍ന്നു

ഇടുക്കി: കേരള പി.എസ്.സി. എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം കട്ടപ്പന ഇഎംഎസ് ഓഡിറ്റോറിയത്തില്‍ എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി എസ് സി രാജ്യത്തിന് മാതൃകയാണെന്നും ജീവനക്കാരുടെ ഉന്നമനത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും എം എം മണി എംഎല്‍എ . ഏറ്റവും കൂടുതല്‍ പിഎസ്സി നിയമനം നടക്കുന്നത് കേരളത്തിലാണ്. കട്ടപ്പനയില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പി എസ് സി ജില്ലാ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അഭിമുഖങ്ങള്‍, നിയമന നടപടികള്‍ എന്നിവ വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി സുജിത കൃഷ്ണന്‍ അധ്യക്ഷയായി. കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോര്‍ജ്, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി ജി രാജീവ്, യൂണിയന്‍ സംസ്ഥാന സെക്രട്ടറി വി എസ് രാജീവ്, സംസ്ഥാന സെക്രട്ടറിയറ്റംഗം പി എസ് അനില്‍കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം സി ജെ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും നടന്നു.
What's Your Reaction?






