വീണ്ടും "ഷോക്ക് " : വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി
വീണ്ടും "ഷോക്ക് " : വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി

ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി നിരക്കില്‍ ചെറിയ വർദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വില വർദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് നിലവിൽ 17 പൈസ വർദ്ധിപ്പിക്കാൻ കാരണമെന്നും മന്ത്രി ഇടുക്കി നെടുങ്കണ്ടത്ത് പറഞ്ഞു.
വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വില വർദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വന്തമായ ഉല്പാദന ശേഷി വർധിപ്പിക്കുകയാണ് പരിഹാരം. ഇവിടെ ഭൂമിയൊന്നും അധികമായില്ല. മഴയുടെ കുറവ് കണക്കിലെടുത്താണ് വർധനവ് ഏർപ്പെടുത്തുക. വലിയ തോതിലുള്ള വർധനവ് ഉണ്ടാകില്ല. നേരിയ തോതിലുള്ള വർധനവിനാണ് സാധ്യത. ശക്തമായ മഴ ലഭിച്ചാൽ ഉടനടി വർധനവ് വേണ്ടി വരില്ലന്നും മന്ത്രി കൃഷ്ണൻ കുട്ടി പറഞ്ഞു.
What's Your Reaction?






