ഇടുക്കി: കട്ടപ്പന കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും തീര്‍ഥാടന കേന്ദ്രമായ കൃപാസനത്തിലേക്കും, കൊച്ചിയില്‍ നിന്ന് കപ്പല്‍ യാത്രക്കും പ്രത്യേക സര്‍വീസ് നടത്തുന്നു. 26ന് വെളുപ്പിന് 1നാണ് ഒരു കൃപാസനത്തിലേക്കുള്ള സ്‌പെഷ്യല്‍ സര്‍വീസ്. വാഹനം കൃപാസനത്തില്‍ എത്തി ജപമാല റാലിക്ക് ശേഷം അര്‍ത്തുങ്കല്‍ പള്ളിയില്‍ നിന്ന് കട്ടപ്പനയിലേക്ക് തിരികെ പോരും. ഒരാള്‍ക്ക് 770 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ഫോണ്‍: 9447611856, 04868 252333.
27നാണ് കൊച്ചിയില്‍ ആഡംബര കപ്പലിലെ യാത്രക്കായി സ്‌പെഷ്യല്‍ സര്‍വീസ് കടപ്പനയില്‍ നിന്നും പുറപ്പെടുന്നത്. സീറ്റ് ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കെഎസ്ആര്‍ടിസി കട്ടപ്പന ഡിപ്പോ അധികൃതരുമായി ബന്ധപ്പെടുക. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് കൊച്ചിയില്‍ ആഡംബര കപ്പലിലേക്ക് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ചുമണിക്കൂര്‍ അറബിക്കടലില്‍ ആഡംബര ക്രൂയിസ് നെഫര്‍റ്റിറ്റിയില്‍ ഉല്ലസിക്കാന്‍ സാധിക്കും. രസകരമായ ഗെയിമുകള്‍,തല്‍സമയ സംഗീതം,മ്യൂസിക് വിത്ത് നൃത്തം, അപ്പര്‍ഡക് ഡിജെ, വിഷ്വലൈസ് എഫ് എക്‌സ്, കുട്ടികളുടെ കളിസ്ഥലം, തിയേറ്റര്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ കപ്പലില്‍ ഉണ്ട്. മുതിര്‍ന്നവര്‍ക്ക് 3790 രൂപയും കുട്ടികള്‍ക്ക് 1480 രൂപയുമാണ് ചാര്‍ജ്. ഫോണ്‍: 9447611856, 04868 252333.