ആനയിറങ്കലില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും 3 അംഗസംഘത്തിന്റെ മര്‍ദനം
ആനയിറങ്കലില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും 3 അംഗസംഘത്തിന്റെ മര്‍ദനം

ഇടുക്കി: ആനയിറങ്കലില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍റെയും കണ്ടക്ടറെയും 3 അംഗ സംഘം മര്‍ദിച്ചു. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍ദോസ്, കണ്ടക്ടര്‍ ബാലാജി എന്നിവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. പ്രതികള്‍ പൂപ്പാറ സ്വദേശികളായ ചെല്ലദുര, അന്‍സാര്‍, കുമരെശന്‍ എന്നിവരെ ശാന്തന്‍പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് 4.45ന് മൂന്നാറിലേയ്ക്ക് പോവുകയായിരുന്ന ബസ് പൂപ്പാറ ബെവ്‌കോ ജങ്ഷന് സമീപം എത്തിയപ്പോള്‍ ഓട്ടോയില്‍ നിന്നും ഇറങ്ങി ചെല്ലദുര ബസിന് കൈ കാണിച്ചു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ ബസ് നിര്‍ത്തേണ്ടതില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ബസ് മൂന്നാറിലേയ്ക്ക് പോയെങ്കിലും ഓട്ടോയില്‍ പിന്നാലെയെത്തിയ മൂവര്‍ സംഘം ആനയിറങ്കല്ലിന് സമീപം ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെയും, കണ്ടക്ടറെയും ആക്രമിക്കുകയായിരുന്നു. എല്‍ദോലിസിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.
What's Your Reaction?






