നെടുങ്കണ്ടം-കോഴിക്കോട് റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിച്ചു

നെടുങ്കണ്ടം-കോഴിക്കോട് റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിച്ചു

Aug 21, 2026 - 13:47
 0
നെടുങ്കണ്ടം-കോഴിക്കോട് റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിച്ചു
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം-കോഴിക്കോട് റൂട്ടില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വീസ് പഴയ റൂട്ടില്‍ പുനരാരംഭിച്ചു. സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് സേനാപതി വേണു എംഎല്‍എ നിര്‍വഹിച്ചു. മികച്ച വരുമാനത്തോടെ സര്‍വീസ് നടത്തിയിരുന്ന ബസ്, പിന്നീട് അടിക്കടി റൂട്ട് മാറ്റിയതോടെ യാത്രക്കാര്‍ക്ക് പ്രയോജനമില്ലാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്നാണ് മുമ്പ് സര്‍വീസ് നടത്തിയിരുന്ന അതേ റൂട്ടില്‍തന്നെ ബസ് പുനരാരംഭിച്ചത്. രാവിലെ 5.50ന് നെടുങ്കണ്ടത്തുനിന്ന് പുറപ്പെടുന്ന ബസ് തിങ്കള്‍ക്കാട്, മൈലാടുംപാറ, മുനിയറ, അടിമാലി, കോതമംഗലം, തൃശൂര്‍ വഴി ഉച്ചകഴിഞ്ഞ് 2.45ന് കോഴിക്കോടെത്തും. തുടര്‍ന്ന് വൈകിട്ട് 6.15ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 3.30ന് നെടുങ്കണ്ടത്ത് തിരിച്ചെത്തും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ ആര്‍ രാമചന്ദ്രന്‍, സോണിയ മാര്‍ട്ടിന്‍, പൊതുപ്രവര്‍ത്തകരായ എം എസ് മഹേശ്വരന്‍, രാജേഷ് അമ്പഴത്തിനാല്‍, അനില്‍ കട്ടുപ്പാറ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow