പീരുമേട്ടില്‍ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ 'റിലാക്‌സ് കേന്ദ്രം' തുറന്നു
പീരുമേട്ടില്‍ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ 'റിലാക്‌സ് കേന്ദ്രം' തുറന്നു
ഇടുക്കി: പീരുമേട് ഗസ്റ്റ്ഹൗസ് ജങ്ഷനില്‍ സജ്ജീകരിച്ച എക്‌സൈസ് റേഞ്ച്് റിലാക്‌സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ. സിറിയക് തോമസ് എംഎല്‍എ നിര്‍വഹിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെയും പൊതുജന സൗഹൃദ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് അധ്യക്ഷയായി. പഞ്ചാത്തംഗങ്ങളായ അനൂപ്, കരുണാനിധി, എംഎംടി ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ തോമസ് കുട്ടി, പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാഹുല്‍രാജ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനോദ് കെ ആര്‍, പി. ബാബു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?