ഇടുക്കി: ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാനുള്ള നടപടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം കെ പി രാജേന്ദ്രന്‍. സിപിഐ കട്ടപ്പന മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ എന്നും കൃഷിക്കാര്‍ക്കൊപ്പമാണ്. കര്‍ഷകുടെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഠിനമായ പരിശ്രമങ്ങള്‍ നടന്നുവരികയാണ്. റവന്യു മന്ത്രി എന്ന നിലയില്‍ കെ രാജന്‍ വിഷയത്തില്‍ ധീരമായ നിലപാടുകളാണ് കൈകൊണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി ടൗണില്‍ പ്രകടനം നടന്നു. 198 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ അഷറഫ്, ജില്ല സെക്രട്ടറി കെ സലിംകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാരായ പി. പളനിവേല്‍, പ്രിന്‍സ് മാത്യു, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ കെ ശിവരാമന്‍, വി കെ ധനപാല്‍, ജോസ് ഫിലിപ്പ്, ജയാ മധു, വാഴൂര്‍ സോമന്‍ എംഎല്‍എ, സി യു ജോയി, എം കെ പ്രീയന്‍, വി ആര്‍ ശശി എന്നിവര്‍ പങ്കെടുത്തു.