കട്ടപ്പന നീതി പേപ്പര്‍ മാര്‍ട്ടില്‍ സ്കൂള്‍ വിപണി ആരംഭിച്ചു
കട്ടപ്പന നീതി പേപ്പര്‍ മാര്‍ട്ടില്‍ സ്കൂള്‍ വിപണി ആരംഭിച്ചു

ഇടുക്കി: കട്ടപ്പന നീതി പേപ്പര്‍ മാര്‍ട്ടില്‍ സ്കൂള്‍ വിപണി ആരംഭിച്ചു. സീസണ് ത്രീ യുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ നിര്‍വഹിച്ചു. സ്വന്തമായി നിര്‍മിക്കുന്ന മികച്ച നിലവാരമുള്ള നോട്ടുബുക്കുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിയ വിലക്കുറവില്‍ ഇവിടെ ലഭിക്കും. വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്കൂള്‍ ഹെഡ്മാസ്റ്റര് ബിനോയി മഠത്തില്‍ ആദ്യ വില്‍പ്പന സ്വീകരിച്ചു. 152 പേജ് 15 ബുക്കിന് 499 രൂപയും 192 പേജ് 11 ബുക്കിന് 609 രൂപായും 160 പേജ് 15 ബുക്കിന് 384 രൂപായുമാണ് വില. കൂടാതെ സ്കൂള്‍ ഓഫീസ് സ്റ്റേഷനറി സാധനങ്ങളും വന്‍ വിലക്കുറവില്‍ നീതി പേപ്പര്‍ മാര്‍ട്ടില്‍ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്. സൊസൈറ്റി പ്രസിഡന്റ എം വി ജോര്‍ജുകുട്ടി, സെക്രട്ടറി എബ്രാഹാം ഡോമിനിക്ക് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






