ജോലി വാഗ്ദാനം ചെയ്ത് തട്ടിയ പണം തിരികെ നല്‍കിയില്ല: പരാതിക്കാര്‍ കൂട്ടത്തോടെ രംഗത്ത്

ജോലി വാഗ്ദാനം ചെയ്ത് തട്ടിയ പണം തിരികെ നല്‍കിയില്ല: പരാതിക്കാര്‍ കൂട്ടത്തോടെ രംഗത്ത്

Jan 2, 2024 - 06:59
Jul 8, 2024 - 07:01
 0
ജോലി വാഗ്ദാനം ചെയ്ത് തട്ടിയ പണം തിരികെ നല്‍കിയില്ല: പരാതിക്കാര്‍ കൂട്ടത്തോടെ രംഗത്ത്
This is the title of the web page

ഇടുക്കി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് പരാതിക്കാര്‍ രംഗത്ത്. കാഞ്ചിയാര്‍ സ്വദേശിനി സിന്ധു മനോജിനെതിരെയാണ് വിവിധ ജില്ലകളില്‍ നിന്നുള്ള 15ലേറെ പേര്‍ പരാതി നല്‍കിയത്. 20 ലക്ഷത്തിലധികം തുക തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു.

റഷ്യ ഉള്‍പ്പെടെയുള്ള വിദേശങ്ങളില്‍ രാജ്യങ്ങളിലാണ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്. കോഴിക്കോട് സ്വദേശി ഷൗക്കത്തലി-2.5 ലക്ഷം, കാഞ്ഞിരപ്പള്ളി സ്വദേശി-ബിബിന്‍- 2 ലക്ഷം, ബിബിന്റെ സഹോദരി-35,000, എറണാകുളം സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് രണ്ടുലക്ഷം വീതവും ഏറ്റുമാനൂര്‍ സ്വദേശിയില്‍ നിന്ന് രണ്ടര ലക്ഷം എന്നിങ്ങനെയാണ് പണം വാങ്ങിയത്. കാസര്‍കോഡ് സ്വദേശികളായ ജെസ്‌ന, ലിന്റ എന്നിവരില്‍ നിന്നും പണം തട്ടി.

പത്തനംതിട്ട സ്വദേശികളായ പുറമറ്റം സ്വദേശി ടി.കെ സന്തോഷില്‍ നിന്നും 45,000 രൂപയും മകള്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് ജോയ്‌സ് എന്ന യുവതിയില്‍ നിന്നും 75,000 രൂപയും ഇവരുടെ സഹോദരന്റെ മക്കളില്‍ 1.1 ലക്ഷവും തട്ടിയതായി പരാതിയുണ്ട്. കഴിഞ്ഞ ജൂലൈയില്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 6 മാസത്തിനുള്ളില്‍ പണം നല്‍കാമെന്ന് സിന്ധു മനോജ് മുദ്രപ്പത്രത്തില്‍ എഴുതി നല്‍കിയിരുന്നു. കാലാവധി 31ന് അവസാനിക്കും. എന്നാല്‍ സിന്ധുവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ഇവര്‍ വീണ്ടും പൊലീസിനെ സമീപിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow