ഷോപ്പ്‌സൈറ്റ് പട്ടയം നല്‍കാന്‍ നിയമതടസമുണ്ടെന്ന പ്രചാരണം വസ്തുതാവിരുദ്ധം: കേരള കോണ്‍ഗ്രസ് എം
ഷോപ്പ്‌സൈറ്റ് പട്ടയം നല്‍കാന്‍ നിയമതടസമുണ്ടെന്ന പ്രചാരണം വസ്തുതാവിരുദ്ധം: കേരള കോണ്‍ഗ്രസ് എം

ഇടുക്കി: ഷോപ്പ്‌സൈറ്റ് പട്ടയം നല്‍കുന്നതിന് നിയമതടസമുണ്ടെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് കേരള കോണ്‍ഗ്രസ് എം. കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്റെ അനുമതിപ്രകാരം സിഎച്ച്ആറില്‍നിന്ന് ഒഴിവാക്കപ്പെട്ട 28000പ്പരം ഹെക്ടര്‍ സ്ഥലത്താണ് 1993ലെ വനം ക്രമീകരിക്കല്‍ നിയമപ്രകാരം പട്ടയം നല്‍കുന്നത്. ഇത് നിയമാനുസൃതമാണെനന് ഹൈക്കോടതിയും സുപ്രീംകോടതിയും അംഗീകരിച്ചിട്ടുള്ളതാണ്. ഈ ഭൂമിയില്‍ പട്ടയ നടപടികള്‍ പാടില്ലെന്ന് ഒരുകോടതിയും പറഞ്ഞിട്ടില്ല. 1993ലെ ചട്ടപ്രകാരം നല്‍കുന്ന പട്ടയങ്ങള്‍ നിയമവിധേയമാണെന്ന് സുപ്രീംകോടതിയും പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതി നിയമവിധേയമെന്ന് കണ്ടെത്തിയ ഭൂമിയില്‍ പട്ടയം നല്‍കാന്‍ നിയമപ്രശ്നമില്ല.
1964ലെ ചട്ടപ്രകാരം പട്ടയം നല്‍കിയ ഭൂമിയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം നിയമവിരുദ്ധമാണെന്ന് പരാതി നല്‍കിയത് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണിയാണ്. ഇതോടെ ആ പട്ടയം റദ്ദാക്കപ്പെട്ടു. പരാതിയുടെ തിക്തഫലം ജനം അനുഭവിക്കുകയാണ്. ഇപ്പോള്‍ പുതിയ വിവാദമുണ്ടാക്കി കുടിയേറ്റ കര്‍ഷകരെ ദ്രോഹിക്കാനുള്ള ശ്രമമാണിപ്പോള്‍ നടത്തുന്നത്.
രാഷ്ട്രീയലാഭത്തിനുവേണ്ടി തെറ്റായ പ്രചാരണം നടത്തുന്നത് കുടിയേറ്റ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്ന് ബിജോ മാണി മനസിലാക്കുന്നത് നന്നായിരിക്കും. പട്ടയം നല്‍കുന്നതിന് നിയമപ്രശ്നമുണ്ടെന്ന് സ്ഥാപിച്ചെടുക്കാന്‍ പ്രസ്താവനകള്‍ ഇറക്കുന്നത് കര്‍ഷക താല്‍പര്യത്തിന് അനുസൃതമാണോയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കണം. രാഷ്ട്രീയ പോരാട്ടങ്ങള്‍ കര്‍ഷകരുടെ നന്മ മുന്‍നിര്‍ത്തി വേണം. നിയമസാധുത വിലയിരുത്തി കര്‍ഷകന് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമ്പോള്‍ വിവാദങ്ങള്‍ ഉയര്‍ത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് കര്‍ഷക താല്‍പര്യത്തിന് എതിരാണ്. അടൂര്‍ പ്രകാശ് റവന്യു മന്ത്രിയായിരിക്കെ കട്ടപ്പനയിലെ ഒരുകുടിയേറ്റ കര്‍ഷകനും പട്ടയം നല്‍കിയിട്ടില്ല. ഭൂമിയില്ലാത്തവര്‍ക്ക് പട്ടയം എന്നുപറഞ്ഞത് കടലാസ് നല്‍കി. അവര്‍ക്ക് നാളിതുവരെ ഭൂമിയും ലഭിച്ചിട്ടില്ല. കട്ടപ്പനയില്‍തന്നെ നൂറുകണക്കിനാളുകള്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. തങ്ങളുടെ കാലത്ത് ഒരുപട്ടയം പോലും കൊടുക്കാത്തവര്‍ വാണിജ്യഭൂമിക്ക് പട്ടയം കൊടുക്കാന്‍ നിലപാട് സ്വീകരിച്ചുവെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. വിവാദമുണ്ടാക്കി പട്ടയ നടപടി ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസ് നയം തിരുത്തണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ്, കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബിജു ഐക്കര, സംസ്ഥാന കമ്മിറ്റിയംഗം ജോസ് എട്ടിയില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






