ഉടുമ്പന്‍ചോലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം
ഉടുമ്പന്‍ചോലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഉടുമ്പന്‍ചോല പാറക്കല്‍ ഷീലയേയാണ് അയല്‍വാസി ശശി അപായപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതി ഉടുമ്പന്‍ചോല പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംഭവം. വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് പൊലീസ് നിഗമനം. ഷീലയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
What's Your Reaction?






