തൊടുപുഴയിൽ പഴം സംഭരണശാലയിൽ വൻ തീപിടുത്തം
തൊടുപുഴയിൽ പഴം സംഭരണശാലയിൽ വൻ തീപിടുത്തം

തൊടുപുഴ : തൊടുപുഴയിൽ പഴം സംഭരണശാലയിൽ വൻ തീപിടുത്തം.ഫയർ ഫോഴ്സും നാട്ടുകാരും തീയണച്ചു. വെങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന രണ്ടു നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തൊടുപുഴ- വെങ്ങല്ലൂർ റോഡിൽ സിഗ്നൽ ജംഗ്ഷൻ സമീപത്തെ നസീഫ് ഫ്രൂട്സ് സെന്റർ എന്ന രണ്ട് നില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്.
വിവരം അറിഞ്ഞു ഉടൻ തന്നെ തൊടുപുഴയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സംഘമെത്തിയെങ്കിലും തീ അണയ്ക്കാൻ ആയില്ല. തുടർന്ന് മൂലമറ്റം, കല്ലൂർക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷ സേന കൂടി എത്തി മുക്കാൽ മണിക്കൂർ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കെട്ടിടത്തിലെ വെൽഡിങ് ജോലിക്കിടെയാണ് തീപിടുത്തം ഉണ്ടായത്. പ്രദേശത്താകെ വൻ തോതിൽ പുകപടലം ഉയർന്നെങ്കിലും ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.
What's Your Reaction?






