അത്യാഹിത വിഭാഗത്തിലടക്കം ഡോക്ടർമാരില്ല; ജോലി ഭാരത്തിൽ വലഞ്ഞ് ഡോക്ടർമാർ
അത്യാഹിത വിഭാഗത്തിലടക്കം ഡോക്ടർമാരില്ല; ജോലി ഭാരത്തിൽ വലഞ്ഞ് ഡോക്ടർമാർ

മെഡിക്കൽ ഓഫീസർ അടക്കം
അഞ്ചു ഡോക്ടർമാരില്ല
കട്ടപ്പന : അത്യാഹിത വിഭാഗത്തിലടക്കം ഒഴിവ് നികത്താതെ തുടരുന്ന കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ജോലി ഭാരത്തിൽ വലഞ്ഞ് ജീവനക്കാർ. മതിയായ ഡോക്ടർമാരില്ലാത്തതിനാൽ ജോലിഭാരത്തിൽ വലഞ്ഞ് കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ.
ജനങ്ങളേറെ ആശ്രയിക്കുന്ന അത്യാഹിത വിഭാഗത്തിലടക്കം ഒഴിവ് നികത്താത്തതിനാൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
മെഡിക്കൽ ഓഫീസർ അടക്കം അഞ്ചു ഡോക്ടർമാരുടെ ഒഴിവാണ് ഒന്നര വര്‍ഷത്തിലേറെയായി പരിഹരിക്കാതെ തുടരുന്നത്. ക്യാഷ്യാലിറ്റി മെഡിക്കൽ ഓഫീസര്‍, എൻ.യു.എച്ച്.എം. ലെ രണ്ടു ഡോക്ടമാര്‍, ഇ.എൻ.ടി, മെഡിക്കൽ ഓഫീസർ എന്നിവടങ്ങളിലാണ് ഡോക്ടമാര്‍ ഇല്ലാത്തത്. ഇതിനാൽ നിലവിലുള്ള ഡോക്ടര്‍മാക്ക് ഇരട്ടി ജോലിഭാരമാണ് നേരിടുന്നത്.
: മറ്റു ഡോക്ടർമാരുടെ
സേവനവും നഷ്ടമാകുന്നു
ഏറ്റവും പ്രധാന വിഭാഗമായ ക്യാഷ്യാലിറ്റിയിൽ ഡോക്ടർമാര്‍ ഇല്ലാത്തതിനാൽ മറ്റ് സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരെ ഇതിനായി ചുമതലപ്പെടുത്തും. ഇതോടെ ഇവരുടെ സേവനം കുറച്ചു ദിവസങ്ങളായി ചുരുക്കേണ്ടി വരും.
ക്യാഷ്യാലിറ്റി ഡോക്ടർ പി.ജി ലഭിച്ചതിനെ തുടര്‍ന്ന് പോയതിനു ശേഷം പകരം ഡോക്ടർ ഇതുവരെയും എത്തിയിട്ടില്ല. എൻ.യു.എച്ച്.എമ്മിൽ നിന്നും രണ്ടു ഡോക്ടർമാരെ ആശുപത്രിക്ക് ലഭിക്കേണ്ടതാണെങ്കിലും നാളിതുവരെയായി ലഭിച്ചിട്ടില്ല. വർക്കിംഗ് അറേജ്‌മെന്റ്സിന്റെ ഭാഗമായി ഇ.എ.ടി ഡോക്ടറെ തൊടുപുഴയ്ക്ക് മാറ്റി ഒന്നര വഷം കഴിഞ്ഞിട്ടും ഇവിടേയ്ക്ക് തിരികെ നീയമിച്ചിട്ടില്ല.
: സാധാരണക്കാർക്ക്
കടുത്ത ദുരിതം
ഹൈറേഞ്ച് മേഖലയിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അഭാവം നിലനിൽക്കുന്നത് സാധാരണക്കാർക്ക് കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ക്യാഷ്യാലിറ്റി ഡ്യൂട്ടി അധിക ഭാരമായി ചെയ്യേണ്ടി വരുന്നത് നിലവിലുള്ള ഡോക്ടമാരെയും ഇവിടെ നിന്നും പിൻവാങ്ങുന്നതിന് പ്രേരണ നൽകും. ഡി.എം.ഒ തലത്തിൽ തീരുമാനം എടുക്കേണ്ട എൻ.യു.എച്ച്.എമ്മിൽ നിന്നും രണ്ടു ഡോക്ടമാരെ നിയമിച്ചാൽ വലിയൊരളവ് പരിഹാരമാകും. ഇ.എൻ.ടി ഡോക്ടറുടെ സേവനം ഒന്നരവർഷമായി നിലച്ചതോടെ സാധാരണക്കാർ വൻ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
What's Your Reaction?






