കട്ടപ്പന ക്രൈസ്റ്റ് കോളേജില്‍ സൗഹൃദ ദിനം ആഘോഷിച്ചു
കട്ടപ്പന ക്രൈസ്റ്റ് കോളേജില്‍ സൗഹൃദ ദിനം ആഘോഷിച്ചു

ഇടുക്കി: കട്ടപ്പന ക്രൈസ്റ്റ് കോളേജില്‍ സൗഹൃദ ദിനം ആഘോഷിച്ചു. സ്റ്റുഡന്റ് ഐക്യുഎസിയും സൈക്കോളജി വിഭാഗവും സംയുക്തമായാണ് പരിപാടി നടത്തിയത്. നിരവധി അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു. വിവിധ പരീക്ഷ വിജയികള്‍ക്ക് കോളേജ് ഡയറക്ടര്‍ ഫാ. അനൂപ് തുരുത്തിമറ്റം സിഎംഐ സമ്മാനദാനം നടത്തി. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി ടാലെന്റ് ഡേയും നടത്തി. പ്രിന്‍സിപ്പല്‍ ഡോ. എം വി ജോര്‍ജുകുട്ടി, സൈക്കോളജി വിഭാഗം അധ്യാപകരായ ഫെയിത്ത് എബ്രാഹം, അയറിന്‍ പീറ്റര്‍, ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ ജിമില്‍ ജോ വര്‍ഗീസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റിബി മേരി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






