കട്ടപ്പനയുടെ പ്രിയ എഴുത്തുകാരി സുജാത ഫ്രാന്‍സിസിന്റെ മ്യുസിക്കല്‍ ആല്‍ബം പ്രണയതീരം പുറത്തിറക്കി

കട്ടപ്പനയുടെ പ്രിയ എഴുത്തുകാരി സുജാത ഫ്രാന്‍സിസിന്റെ മ്യുസിക്കല്‍ ആല്‍ബം പ്രണയതീരം പുറത്തിറക്കി

Aug 5, 2025 - 15:30
Aug 5, 2025 - 15:50
 0
കട്ടപ്പനയുടെ പ്രിയ എഴുത്തുകാരി സുജാത ഫ്രാന്‍സിസിന്റെ മ്യുസിക്കല്‍ ആല്‍ബം പ്രണയതീരം പുറത്തിറക്കി
This is the title of the web page

ഇടുക്കി: കട്ടപ്പനയുടെ പ്രണയതീരത്തെ തഴുകാന്‍ കട്ടപ്പനയുടെ പ്രിയ എഴുത്തുകാരി സുജാത ഫ്രാന്‍സിസിന്റെ വരികളില്‍ നിര്‍മിച്ച മ്യുസിക്കല്‍ ആല്‍ബം പ്രണയതീരം ജൈത്ര യാത്ര തുടരുന്നു. കാത്തിരിക്കുന്ന പ്രണയതീരത്ത് വന്നു ചുംബിക്കുന്ന തീരമാലയുടെ നൊമ്പരം ഇത് വ്യക്തമാക്തക്കുന്നു. എച്ച്സിഎന്‍ മാനേജിങ് ഡയറക്ടര്‍ ജോര്‍ജി മാത്യു ആല്‍ബം പ്രകാശനം ചെയ്തു. ഒന്നു ചേരാന്‍ കഴിയാതെ പോയ രണ്ടു പേരുടെ കഥയാണ് പ്രധാന ആശയം. പ്രണയമെന്നാല്‍ ഒന്നിക്കുക എന്നത് മാത്രമല്ല സന്തോഷത്തോടെ ഓര്‍ക്കുകയെന്നതും ആല്‍ബത്തിലുടെ പറഞ്ഞുവെക്കുന്നു. കവിയത്രിയും കേരള ബുക്ക് റെക്കോര്‍ഡ്സ് ജേതാവുമായ സുജാത ഫ്രാന്‍സിസ് രചനയും സംവിധാനവും നിര്‍വഹിച്ച ആല്‍ബം അഡോണ്‍ അന്ന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫ്രാന്‍സിസ് കട്ടപ്പനയാണ് നിര്‍മിച്ചിരിക്കുന്നത്. കടലിന് സമാനമായ അനുഭൂതി പകരുന്ന കാഞ്ചിയാര്‍ അഞ്ചുരുളി മുനമ്പിന്റെ പശ്ചാത്തലതിലാണ് ചീത്രികരണം. അനിമോന്‍ വിശ്വനാഥപുരം ആലപിച്ച ഗാനത്തിന് ബിജു ഏലപ്പാറ സംഗീതവും ടിജു കുര്യാച്ചന്‍ തബലയും നല്‍കി. പ്രണവ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ആല്‍ബത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ അമല്‍ നിര്‍മലനും അവതാരകയും അഭിനേത്രിയുമായ പ്രിയ വിജിഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow