തൊടുപുഴ ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ ആര്‍ട്‌സ് ഫെസ്റ്റ് നടത്തി
തൊടുപുഴ ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ ആര്‍ട്‌സ് ഫെസ്റ്റ് നടത്തി

ഇടുക്കി: തൊടുപുഴ ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ ലാസ്യ 20ഗ25 എന്ന പേരില്‍ ആര്‍ട്‌സ് ഫെസ്റ്റ് നടത്തി. സാംസ്‌കാരിക വകുപ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്‌സൂര്യലാല്‍ ഉദ്ഘാടനം ചെയ്തു.
പഠനത്തിനൊപ്പം കല അഭ്യസിക്കണമെന്നും കലയില്ലാത്തിടത്ത് കലാപം ഉണ്ടാകുമെന്നും എസ് സൂര്യലാല്‍ പറഞ്ഞു. പഠനത്തോടൊപ്പം കലാകായിക മേഖലക്ക് പ്രാധാന്യം നല്‍കിയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഫാ. സിബി കെ ജോണ്‍ പറഞ്ഞു. മാനേജര്‍ ഫാ. ക്ലമന്റ് കൊടകല്ലില്‍ അധ്യക്ഷനായി. ബര്‍സാര്‍ ഫാ. ജോസഫ് പറകുന്നേല്‍, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി റൈയ്ഫ നിസാര്‍, നിരഞ്ചന ഡി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






