കട്ടപ്പന നഗരസഭയില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു
കട്ടപ്പന നഗരസഭയില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: കട്ടപ്പന നഗരസഭയിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്ലൗസ്, ഗംബൂട്ട്, തൊപ്പി, യൂണിഫോം, റെയിന്‍കോട്ട് എന്നിവയാണ് വിതരണം ചെയ്തത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷയായി. നഗരസഭ കൗണ്‍സിലര്‍മാര്‍, ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക്ക്, ആരോഗ്യവിഭാഗം ജീവനക്കാര്‍, സിഡിഎസ് ചെയര്‍പേഴ്‌സന്മാര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






