ചപ്പാത്ത് ടൗണിലെ കലുങ്കിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചു
ചപ്പാത്ത് ടൗണിലെ കലുങ്കിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചു

ഇടുക്കി: മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി ചപ്പാത്ത് ടൗണിലെ കലുങ്ക് പൊളിച്ചുപണിയാന്‍ തീരുമാനമായി. രാജഭരണകാലത്ത് നിര്‍മിച്ച കലുങ്കിന്റെ ഒരുഭാഗം 2018ലെ പ്രളയത്തില്‍ തകര്‍ന്നിരുന്നു. എന്നാല്‍ പുനര്‍നിര്‍മിക്കാന്‍ ആധികൃതര്‍ തയ്യാറായില്ല. പിന്നീട് മലയോര ഹൈവേ നിര്‍മാണമാരംഭിച്ചപ്പോഴും ഇത് ഒഴിവാക്കിയുള്ള നിര്‍മാണത്തിനാണ് തീരുമാനിച്ചത്. എന്നാല്‍ കലുങ്ക് പൊളിച്ചുനീക്കിയശേഷമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുള്ളുവെന്ന ആവശ്യമായി നാട്ടുകാരും, ഓട്ടോ -ടാക്‌സി ഡ്രൈവര്‍മാരും ചപ്പാത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് വിഷയത്തില്‍ ഇടപെട്ട് റെസല്യൂഷന്‍ പാസാക്കി കരാറുകാര്‍ക്ക് നല്‍കുകയുമായിരുന്നു. 4 മീറ്റര്‍ വീതിയിലും റോഡിന് കുറുകെ 20 മീറ്റര്‍ നീളത്തിലും പാലത്തിനുസമാന്തരമായി കലുങ്ക് നിര്‍മിക്കാനാണ് തീരുമാനം. വ്യാഴാഴ്ച മുതല്‍ കലുങ്ക് നിര്‍മാണം ആരംഭിച്ചു.
What's Your Reaction?






