മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള ജനമിത്ര പുരസ്‌കാരം നേടിയ ഡീന്‍ കുര്യാക്കോസ് എംപിക്ക് സ്വീകരണം നല്‍കി
മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള ജനമിത്ര പുരസ്‌കാരം നേടിയ ഡീന്‍ കുര്യാക്കോസ് എംപിക്ക് സ്വീകരണം നല്‍കി

ഇടുക്കി: മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള എം.പി.ജെ. അബ്ദുള്‍കലാം ജനമിത്ര പുരസ്‌കാരം നേടിയ അഡ്വ: ഡീന്‍ കുര്യാക്കോസിന് എം.പിക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. എഐസിസി അംഗം അഡ്വ. ഇ എം അഗസ്തി ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ശാശ്വതമായ പരിഹാരം നേടിയെടുക്കുന്നതിലുള്ള ഡീന്‍ കുര്യാക്കോസ് എംപിയുടെ കഴിവ് പ്രശംസനീയമാണെന്ന് ഇ എം ആഗസ്തി പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ഡിസിസി ഭാരവാഹികളായ അഡ്വ. കെ ജെ ബെന്നി, കെ ബി സെല്‍വം, വിജയകുമാര്‍ മറ്റക്കര, നേതാക്കളായ സിജു ചക്കുംമൂട്ടില്‍, അനീഷ് മണ്ണൂര്‍, ഷാജി വെള്ളംമാക്കല്‍, എ എം സന്തോഷ്, പ്രശാന്ത് രാജു, ബാബു പുളിക്കല്‍, കെ എസ് സജീവ്, പി എസ് മേരിദാസന്‍, ജോസ് അനക്കല്ലില്‍, കെ ഡി രാധാകൃഷ്ണന്‍, പൊന്നപ്പന്‍ അഞ്ചപ്ര തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






