ആശ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എഎപി
ആശ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എഎപി

ഇടുക്കി: സെക്രട്ടറിയേറ്റിന് പടിക്കല്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എഎപി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. സെലിന്‍ ഫിലിപ്പ്. അതിജീവന പോരാട്ടത്തിനായി നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പിഎസ്‌സി ചെയര്‍മാന്‍ അടക്കമുള്ള അംഗങ്ങളുടെ ശമ്പളം 4.5 ലക്ഷം രൂപയാക്കി ഉയര്‍ത്തിയ സര്‍ക്കാര്‍ 7000 രൂപ വേതനത്തില്‍ ജോലി ചെയ്യുന്ന 27000 ആശ വര്‍ക്കര്‍മാരോട് കൊടിയ വഞ്ചനയാണ് കാണിക്കുന്നതെന്നും ഡോ. സെലിന്‍ ഫിലിപ്പ് പറഞ്ഞു. ഡല്‍ഹി കോര്‍പ്പറേഷനില്‍ താല്‍ക്കാലിക ശുചീകരണ തൊഴിലാളികള്‍ 600 രൂപ വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ പ്രതിദിനം 1000 രൂപ വീതം അനുവദിച്ചാണ് എഎപി സര്‍ക്കാര്‍ സംരക്ഷിച്ചതെന്നും ഡോ. സെലിന്‍ ഫിലിപ്പ് പറഞ്ഞു. ഭാരിച്ച ജീവിത ചെലവും അമിത ജോലി ഭാരവുമുള്ള ഈ ജോലിക്ക് യാത്ര ചെലവ് കഴിഞ്ഞാല്‍ വീട്ടുകാര്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ മാര്‍ഗമില്ലാത്ത അവസ്ഥയാണെന്ന് സുവര്‍ണ സന്തോഷ് പറഞ്ഞു. സമരത്തിന് എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുമെന്നും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വേതനമാണ് സര്‍ക്കാര്‍ ആശമാര്‍ക്ക് നല്‍കുന്നതെന്നും അത് മാസങ്ങള്‍ കുടിശിഖയാണെന്നും ഇത്തരം സമീപനം തുടര്‍ന്നാല്‍ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്നും മുഖ്യപ്രഭാഷണത്തില്‍ സംസ്ഥാന സെക്രട്ടറി റെനി സ്റ്റീന്‍ പറഞ്ഞു. ശാന്തമ്മ ജോര്‍ജ് തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുത്തു.
What's Your Reaction?






