മുണ്ടക്കയത്തെ ധനകാര്യ സ്ഥാപനത്തിന്റെ ഏജന്റുമാര്‍ പണം തട്ടിയതായി പരാതി: കബളിപ്പിക്കപ്പെട്ടത് 400 പേര്‍
മുണ്ടക്കയത്തെ ധനകാര്യ സ്ഥാപനത്തിന്റെ ഏജന്റുമാര്‍ പണം തട്ടിയതായി പരാതി: കബളിപ്പിക്കപ്പെട്ടത് 400 പേര്‍

ഇടുക്കി: മുണ്ടക്കയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഏജന്റുമാര്‍ പണം തട്ടിയെന്ന ആരോപണവുമായി ഉപഭോക്താക്കള്‍ രംഗത്ത്. പീരുമേട് നിയോജകമണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലെ 400ലേറെ പേര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. സംഭവത്തില്‍ ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിട്ടും നടപടിയില്ലെന്ന് കമ്പനിയുടെ ലീഡര്‍മാരായി പ്രവര്‍ത്തിച്ചവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2018 മുതലാണ് സ്വകാര്യ ധനകാര്യ സ്ഥാപനം മൈക്രോ ഫിനാന്‍സ് യൂണിറ്റുകള്‍ സ്ഥാപിച്ച് പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി പഞ്ചായത്തുകളിലെ ആളുകള്‍ക്ക് 50ലക്ഷം രൂപ നല്‍കിയത്. തുടര്‍ന്ന് കമ്പനി ഏര്‍പ്പെടുത്തിയ ലീഡര്‍മാര്‍ ഉപഭോക്താക്കളില്‍ നിന്ന് പണം പിരിച്ച് കമ്പനിയുടെ മാനേജര്‍മാരാണ് എന്ന പറഞ്ഞയച്ച ആളുകളുടെ പക്കല്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കളക്ഷന്‍ ഏജന്റുമാര്‍ ഈ പണം കമ്പനിയില്‍ അടയ്ക്കാതെ തട്ടുകയായിരുന്നു. ഏതാനും നാളുകള്‍ക്ക് ശേഷം വായ്പ ആവശ്യത്തിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തിരിച്ചടയ്ക്കാന്‍ ഏല്‍പ്പിച്ച പണം യഥാസമയം ഏല്‍പ്പിക്കാത്തതിനാല്‍ സിബില്‍ സ്‌കോര്‍ കുറഞ്ഞു. ഇതോടെ പലരും വായ്പയ്ക്ക് അര്‍ഹരല്ലാതായി മാറി. തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലീഡര്‍മാരായ 15ലേറെ പേര്‍ ഡിജിപിക്കും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. തട്ടിപ്പിനിരയായവര്‍ ലീഡര്‍മാരുടെ വീടുകളിലെത്തി നിരന്തരം ശല്യപ്പെടുത്തുകയാണ്. വിഷയത്തില്‍ കൂടുതല്‍ പരാതികള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്ന് പീരുമേട് രാജേശ്വരി രാജന്‍, കൃഷ്ണകുമാരി, ലളിത രാമരാജ്, രാജലക്ഷ്മി അരുള്‍ദാസ്, ഷൈലജ മധു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
What's Your Reaction?






